
റഷ്യൻ സൈന്യത്തിലേക്ക് ഒരുവര്‍ഷത്തിനിടെ നിയമിച്ചത് 200 ഇന്ത്യക്കാരെ: വിദേശകാര്യ മന്ത്രാലയം
യുക്രെയ്ൻ റഷ്യ സംഘർഷത്തെ തുടർന്ന് റഷ്യൻ ആർമിയിലേക്ക് കഴിഞ്ഞ ഒരു വർഷത്തിനിടെ 200 പേരെയെങ്കിലും ഇന്ത്യയില്‍ നിന്ന് നിയമിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വലിയ ശമ്പളം വാഗ്ദാനം ചെയ്ത് കബളിപ്പിക്കുകയാണ് ചെയ്യുന്നത്. യൂട്യൂബ് അടക്കമുള്ള മാധ്യമങ്ങള്‍ തൊഴില്‍ പരസ്യത്തിനായി ഉപയോഗിച്ചാണ് ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. ആള്‍ക്കടത്തിനെതിരെ സംസ്ഥാനങ്ങളും ജാഗ്രത പുലർത്തണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. റഷ്യ യുക്രെയിൻ സംഘർഷത്തില്‍ റഷ്യൻ സേനയ്ക്കൊപ്പം പ്രവർത്തിച്ച രണ്ട് ഇന്ത്യക്കാർ കൂടി കൊല്ലപ്പെട്ടിരുന്നു. സൈന്യത്തില്‍ സഹായികളായി എടുത്ത 2 പേർ നേരത്തെയും…