
പള്ളികളിൽ 20 വർഷം സേവനം പൂർത്തിയാക്കിവർക്ക് ഗോൾഡൻ വിസ; ഉത്തരവിറക്കി ശൈഖ് ഹംദാൻ
ദുബൈ എമിറേറ്റിലെ പള്ളികളിൽ 20 വർഷം സേവനമനുഷ്ഠിച്ച ഇമാമുമാർ, മുഅദ്ദിനുകൾ, മുഫ്തികൾ എന്നിവർക്കും മത ഗവേഷകർക്കും ഗോൾഡൻ വിസ അനുവദിക്കാൻ അനുമതി. ദുബൈ എക്സിക്യൂട്ടിവ് കൌൺസിൽ ചെയർമാനും കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഇസ്ലാമിന്റെ സഹിഷ്ണുതയുടെയും അനുകമ്പയുടെയും സന്ദേശം പ്രചരിപ്പിച്ചവരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതുകൂടാതെ പെരുന്നാളിനോടുബന്ധിച്ച് സാമ്പത്തിക സഹായവും ഇവർക്ക് നൽകും. മാർച്ചിൽ ഇമാമുമാരുടെയും മുഅദ്ദിനുകളുടെയും ശമ്പളം വർധിപ്പിക്കാനും ശൈഖ് ഹംദാൻ ഉത്തരവിട്ടിരുന്നു. ദുബൈ…