രാജസ്ഥാനിലെ കോട്ടയിൽ നീറ്റ് പരിശീലനത്തിനെത്തിയ വിദ്യാർഥി ആത്മഹത്യ ചെയ്തു

രാജസ്ഥാനിലെ കോട്ടയിൽ നീറ്റ് പരീക്ഷാ പരിശീലനത്തിനെത്തിയ 20കാരനായ ബംഗാൾ സ്വദേശി ആത്മഹത്യ ചെയ്തു. ഫരീദ് ഹുസൈൻ എന്ന വിദ്യാർഥിയാണ് മരിച്ചത്. മത്സരപരീക്ഷ പരിശീലനത്തിന് പേരുകേട്ട നഗരമായ കോട്ടയിൽ ഈ വർഷം 28ാമത്തെ ആത്മഹത്യയാണിത്. കോട്ടയിലെ വഖഫ് നഗർ മേഖലയിൽ താമസിച്ചുകൊണ്ടായിരുന്നു ഫരീദ് ഹുസൈൻ മെഡിക്കൽ പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷക്ക് തയാറെടുത്തുകൊണ്ടിരുന്നത്. ഇന്നലെ വൈകീട്ടോടെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യാകുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും മരണത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഫരീദിന്‍റെ ബന്ധുക്കൾ രാജസ്ഥാനിലേക്ക് പുറപ്പെട്ടു. പോസ്റ്റുമോർട്ടത്തിന് ശേഷം…

Read More