ഒരു വിചിത്ര കുടുംബവഴക്ക്; ഭാര്യയുമായി വഴക്കിട്ട യുവാവ് 20 കാറുകൾ അടിച്ചുതകർത്തു
ഭാര്യയുമായി വഴക്കിടുന്നതും ഇണങ്ങുന്നതും പതിവാണ്. സ്നേഹമുള്ളയിടത്തേ വഴക്കുണ്ടാകൂ എന്നെല്ലാം പറഞ്ഞു കാര്യങ്ങൾ കോംപ്രമൈസ് ആക്കും. എന്നാൽ തമിഴ്നാട്ടിലെ കൊളത്തൂരിൽ ഭാര്യയുമായി വഴക്കിട്ട യുവാവ് കാണിച്ചുകൂട്ടിയ പരാക്രമങ്ങൾ വൻ സംഭവമായി മാറി. വഴക്കിനെത്തുടർന്ന് യൂസ്ഡ് കാർ ഷോറൂമിൽ വിൽപ്പനയ്ക്കായി പാർക്ക് ചെയ്തിരുന്ന 20 കാറുകളാണ് യുവാവ് അടിച്ചുതകര്‍ത്തത്. ഷോറൂം ഉടമ നൽകിയ പരാതിയിൽ മുപ്പത്തഞ്ചുകാരനായ ഭൂബാലനെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബപ്രശ്നമാണ് യുവാവിന്റെ പരാക്രമത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. കൊളത്തൂരിലാണു സംഭവം. തിങ്കളാഴ്ച രാവിലെ ഷോറൂമില്‍ എത്തിയപ്പോള്‍ കാറുകള്‍…