
എല്‍ഡിഎഫ് പരാജയം ഉറപ്പിച്ചുകഴിഞ്ഞു; യുഡിഎഫിന് ഇരുപതില്‍ 20 സീറ്റും ലഭിക്കുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഇരുപതില്‍ ഇരുപത് സീറ്റും ലഭിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. എല്‍ഡിഎഫ് പരാജയം ഉറപ്പിച്ചുകഴിഞ്ഞു. അവരുടേത് പകയുടെ രാഷ്ട്രീയമാണ്. ഭീകരമായ അന്തരീക്ഷം സൃഷ്ടിച്ച് വോട്ടര്‍മാരെ പോളിങ് ബൂത്തില്‍ എത്തിക്കാതിരിക്കാനുള്ള സിപിഐഎമ്മിന്റെ അടവുനയത്തിന്റെ ഭാഗമാണ് പാനൂര്‍ ബോംബ് സ്‌ഫോടനമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. ‘പൗരത്വഭേദഗതി നിയമം സംബന്ധിച്ച് ഞങ്ങളുടെ നിലപാട് പാര്‍ട്ടിക്ക് വേണ്ടി ആരാണോ പാര്‍ലമെന്റില്‍ പ്രസംഗിച്ചത് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. സിഎഎ ബില്ല് കൊണ്ടുവന്നപ്പോള്‍ സ്പീക്കറുടെ മുന്നില്‍ വലിച്ചുകീറി. സസ്‌പെന്‍ഷന്‍ ഏറ്റുവാങ്ങി. സിഎഎ വിഷയം…