കശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന

ജമ്മുകശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന. കുപ്‌വാര ജില്ലയിലെ മച്ചിൽ സെക്ടറിൽ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടലിൽ ഭീകരരെ വധിച്ചത്. രണ്ട് നുഴ‍ഞ്ഞുകയറ്റക്കാർക്കുവേണ്ടി സൈന്യം തിരച്ചിൽ തുടരുകയാണ്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പരിശോധന നടത്തിയപ്പോൾ ഏറ്റമുട്ടലുണ്ടാകുകയായിരുന്നു. സംഭവ സ്ഥലത്തുനിന്നും തോക്കും മറ്റ് സ്ഫോടക വസ്തുക്കളും കണ്ടെടുത്തുവെന്ന് സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് യോഗുൽ മൻഹാസ് പറഞ്ഞു. ത്രാൽ പ്രദേശത്ത് നടത്തിയ തിരച്ചിലിൽ ഭീകരരുടെ ഒളിത്താവളം സൈന്യം നശിപ്പിച്ചു. എന്നാൽ ആയുധങ്ങളൊന്നും കണ്ടെത്താൻ സാധിച്ചില്ല.  അനന്ത്നാഗ് ജില്ലയിലെ…

Read More

‘ഓപ്പറേഷൻ തൃനേത്ര’ തിരിച്ചടിച്ച് സൈന്യം; രണ്ട് ഭീകരരെ വധിച്ചു

 രജൗറിയിൽ ‘ഓപ്പറേഷൻ തൃനേത്ര’യിൽ തിരിച്ചടിച്ച് സൈന്യം. രണ്ടു ഭീകരരെ വധിച്ചു. ആക്രമണത്തിൽ ഭീകരരിൽ ഒരാൾക്ക് പരിക്കേറ്റതായും സൂചനകളുണ്ട്. നിരവധി ആയുധങ്ങൾ സൈന്യം കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്.  കണ്ഠി വനത്തിൽ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്തുന്നതിനായി ഓപ്പറേഷൻ തൃനേത്ര പുരോഗമിക്കുകയാണ്. പുലർച്ചെ ബാരാമുള്ളയിലാണ് ഒരു ഭീകരനെ വധിച്ചത്. ഇന്നലെ ഭീകരർ നടത്തിയ സ്‌ഫോടനത്തിൽ അഞ്ചു സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇതേ തുടർന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും കരസേന മേധാവിയും സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നതിനായി ജമ്മുവിലെത്തിയിട്ടുണ്ട്.  വീരമൃത്യു വരിച്ച സൈനികർക്ക് ഇരുവരും…

Read More