
എയർഷോക്കിടെ വിമാനങ്ങൾ കൂട്ടിയിടിച്ചു; പൈലറ്റുമാർക്ക് ദാരുണാന്ത്യം
യു.എസിൽ വ്യോമാഭ്യാസ പ്രകടനത്തിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ച് പൈലറ്റുമാർ കൊല്ലപ്പെട്ടു. നെവാഡ സംസ്ഥാനത്തെ റെനോയിൽ നടന്ന നാഷനൽ ചാംപ്യൻഷിപ്പ് എയർ റേസസിലാണു ദുരന്തമുണ്ടായത്. അപകടത്തെ തുടർന്ന് ചാംപ്യൻഷിപ്പ് നിർത്തിവച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 2.15ഓടെയാണ് അപകടമുണ്ടായത്. ടി-6 ഗോൾഡ് റേസിന്റെ സമാപനത്തിനിടെ ലാൻഡ് ചെയ്യുമ്പോഴാണു രണ്ടു വിമാനങ്ങൾ കൂട്ടിയിടിച്ചത്. നിക്ക് മാസി, ക്രിസ് റഷിങ് എന്നിങ്ങനെ രണ്ട് വിമാനങ്ങളിലെയും പൈലറ്റുമാരാണ് അപകടത്തിൽ മരിച്ചത്. സംഭവത്തിന്റെ മറ്റ് അപകടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. വിദഗ്ധരായ പൈലറ്റുമാരും ടി-6 റേസിങ്ങിൽ ഗോൾഡ് ജേതാക്കളുമാണ്…