
രണ്ട് ലക്ഷത്തിലേറെ ഇന്ത്യന്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് എക്‌സ്
ഇന്ത്യയില്‍ നിന്നുള്ള രണ്ട് ലക്ഷത്തിലേറെ അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇലോണ്‍ മസ്‌കിന്റെ സോഷ്യല്‍ മീഡിയാ സേവനമായ എക്‌സ് (മുമ്പ് ട്വിറ്റര്‍). ഫെബ്രുവരി 26 നും മാര്‍ച്ച് 25 നും ഇടയില്‍ 2,12,627 അക്കൗണ്ടുകള്‍ക്കാണ് കമ്പനി വിലക്കേര്‍പ്പെടുത്തിയത്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങളും സമ്മതമില്ലാതെ പങ്കുവെക്കപ്പെട്ട നഗ്ന ഉള്ളടക്കങ്ങളും പ്രചരിപ്പിച്ച അക്കൗണ്ടുകളാണ് ഇവയില്‍ ഭൂരിഭാഗവും. ഇത് കൂടാതെ ഭീകരവാദം പ്രോത്സാഹിപ്പിച്ച 1235 ഇന്ത്യന്‍ അക്കൗണ്ടുകളും എക്‌സ് നീക്കം ചെയ്തിട്ടുണ്ട്. ഇതുള്‍പ്പടെ ആകെ 2,13,862 അക്കൗണ്ടുകള്‍ ഇതുവരെ എക്‌സ് നീക്കം…