
മൂവാറ്റുപുഴയിൽ കുളിക്കാനിറങ്ങിയ 60കാരിയും കൊച്ചുമകളും മുങ്ങിമരിച്ചു, ഒരു കുട്ടി ഗുരുതരാവസ്ഥയിൽ
മൂവാറ്റുപുഴയാറ്റിൽ കുളിക്കാനിറങ്ങിയ 60കാരിയും കൊച്ചുമകളും മുങ്ങി മരിച്ചു. ഒരു കുട്ടി ഗുരുതരാവസ്ഥയിൽ. കിഴക്കേക്കുടിയിൽ ആമിന (60) കൊച്ചുമകൾ ഫർഹ ഫാത്തിമ (12) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഫർഹയുടെ സഹോദരി ഫന ഫാത്തിമ ഗുരുതരാവസ്ഥയിൽ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ വെൻറിലേറ്ററിലാണ്. ഇവിടെ പതിവായി കുളിക്കാനെത്തുന്ന ഇവർ എങ്ങനെയാണ് അപകടത്തിൽപ്പെട്ടതെന്ന് വ്യക്തമായിട്ടില്ല. മൂവാറ്റുപുഴ നഗരസഭ 11-ാം വാർഡിലെ രണ്ടാർകരയിൽ നെടിയാൻമല കടവിലാണ് ഇരുവരും മുങ്ങിമരിച്ചത്. ഇന്നു രാവിലെ 11 മണിയോടെയാണ് അപകടം. തുണി അലക്കുന്നതിനും കുളിക്കുന്നതിനുമായാണ് ആമിന കൊച്ചുമക്കളുമൊത്ത്…