
തടവുകാർക്ക് 2.6 കോടിയുടെ സഹായവുമായി ദുബൈ പൊലീസ്
തടവുകാരുടെയും കുടുംബങ്ങളുടെയും മാനുഷിക ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് ദുബൈ പൊലീസ് ചെലവഴിച്ചത് 2.6കോടി ദിർഹം. കഴിഞ്ഞ മൂന്നുവർഷത്തെ കണക്കാണ് പുറത്തുവിട്ടത്. ദുബൈ എമിറേറ്റിലെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്താനും തടവുകാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും പൊലീസ് വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. കുറ്റവാളികൾക്ക് തെറ്റുതിരുത്താനും പുതിയ ജീവിതമാരംഭിക്കാനും സഹായകമാണ് പദ്ധതികളിലേറെയും. യാത്ര ടിക്കറ്റ് നിരക്കിലും മറ്റുമാണ് ഏറ്റവും കൂടുതൽ പണം ചെലവഴിച്ചത്. 79 ലക്ഷം ഈയിനത്തിൽ നൽകി. പെരുന്നാൾ വസ്ത്രം, റമളാൻ റേഷൻ എന്നിങ്ങനെ സംരംഭങ്ങൾക്ക് 8 ലക്ഷത്തിലേറെ ദിർഹവും ചെലവിട്ടു….