
ആമസോൺ കമ്പനി മാനേജറെ വെടിവെച്ച് കൊന്ന കേസ്; 18 കാരനായ പ്രതി പിടിയിൽ
ഡൽഹിയിൽ ആമസോൺ കമ്പനി മാനേജരെ നടുറോഡിൽ വെച്ച് വെടിവച്ചു കൊന്ന കേസിലെ പ്രതി പതിനെട്ടുകാരനായ ഗുണ്ടാ തലവനും കൂട്ടാളിയും പിടിയിലായി. മായ ഗ്യാങ്ങിന്റെ തലവനായ മുഹമ്മദ് സമീറും കൂട്ടാളിയുമാണ് പിടിയിലായത്. മുഹമ്മദ് സമീർ നാല് കൊലപാതക കേസിൽ പ്രതിയാണ്. മായ ഭായ് എന്നാണ് മുഹമ്മദ് സമീറിന്റെ വിളിപ്പേര്. പതിനെട്ട് വയസ് മാത്രമാണ് ഇയാൾക്ക് പ്രായം. ഇതിനോടകം നാല് കൊലപാതക കേസുകളിൽ പ്രതിയാണ് മുഹമ്മദ് സമീര്‍. വടക്കുകിഴക്കൻ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ഡസനോളം ചെറുപ്പക്കാരടങ്ങുന്ന ഗ്യാങ്ങിന്റെ തലവനാണ്…