
ഹിമാലയത്തിൽ ഒളിഞ്ഞിരിക്കുന്ന 1,700ാളം പുരാതന വൈറസുകൾ ; കണ്ടെത്തലുമായി ഗവേഷക
ഒളിഞ്ഞിരിക്കുന്ന 1,700 ഓളം പുരാതന വൈറസുകളെ ഹിമാലയത്തിലെ ഹിമപാളികൾക്കുള്ളിൽ ഗവേഷകർ കണ്ടെത്തി. ഇതിൽ ഭൂരിഭാഗവും ശാസ്ത്രത്തിനു അജ്ഞാതമായിരുന്നുവെന്നാണ് നേച്ചർ ജിയോസയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. സമുദ്രനിരപ്പിൽനിന്നു ഏകദേശം നാല് മൈൽ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ടിബറ്റൻ പീഠഭൂമിയിലെ ഗുലിയ ഹിമാനിയിൽനിന്നു ശേഖരിച്ച ഹിമപാളികളിൽ വൈറസ് ഡിഎൻഎയുടെ തണുത്തുറഞ്ഞ അവശിഷ്ടങ്ങളാണ് ഗവേഷകർ കണ്ടെത്തിയത്. കാലാവസ്ഥാ വ്യതിയാനങ്ങളുമായി ഈ വൈറസുകൾ എങ്ങനെ പൊരുത്തപ്പെടുന്നുവെന്നും, വരും വർഷങ്ങളിൽ ഇപ്പോഴുള്ള വൈറസുകൾ എങ്ങനെ മാറുമെന്നും ഗവേഷകർക്കു മനസിലാക്കാൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. 41,000…