ടൂറിസ്റ്റ് ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം ; 17 പേർക്ക് പരിക്ക് , ആരുടേയും നില ഗുരുതരമല്ല

ഗുരുവായൂരിൽ കെഎസ്ആര്‍ടിസി ബസും മിനി ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17 പേര്‍ക്ക് പരിക്കേറ്റു. രാവിലെയാണ് അപകടമുണ്ടായത്. ആരുടെയും നില ഗുരുതരമല്ല. ആലപ്പുഴയില്‍ നിന്ന് പളനിയിലേക്ക് പോകും വഴി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞു പോവുകയായിരുന്ന മിനി ടൂറിസ്റ്റ് ബസ്സും തൃശ്ശൂരില്‍ നിന്ന് ഗുരുവായൂരിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റുമാണ് കൂട്ടിയിടിച്ചത്. 

Read More