
ഗാസയിൽ നിന്നുള്ള 16മത് സംഘം ചികിത്സയ്ക്കായി അബൂദാബിയിൽ എത്തി
ഗാസയിൽനിന്ന് പരിക്കേറ്റവരും അർബുദ ബാധിതരുമായ ചികിത്സ ആവശ്യമുള്ളവരുടെ 16മത് സംഘം അബൂദബിയിലെത്തി. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ച 1,000 പരിക്കേറ്റവർക്കും 1,000 അർബുദ രോഗികൾക്കും ചികിത്സ ലഭ്യമാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് ഇവരെ എത്തിച്ചത്. ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളം വഴിയാണ് 25 അടിയന്തര ചികിത്സ ആവശ്യമുള്ളവരും 51 കുടുംബാംഗങ്ങളും അടക്കമുള്ളവരെ കൊണ്ടുവന്നത്. അബൂദബിയിലെത്തിയ അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളെ ഉടൻ ആശുപത്രിയിലേക്കും മറ്റുള്ളവരെ എമിറേറ്റ്സ് ഹ്യുമാനിറ്റേറിയൻ സിറ്റിയിലേക്കും മാറ്റി. ഗാസയിൽ…