നമ്മളൊക്കെ എന്ത്..; 1,600 വർഷം പഴക്കമുള്ള മദ്യശാല; ആരെയും അദ്ഭുതപ്പെടുത്തും കാഴ്ചകൾ
ഗ്രീസിലെ പുരാതന നഗരമായ സിസിയോണിൽ ഗവേഷകർ വൻ കണ്ടെത്തിൽ നടത്തി. സിസിയോണിൽ റോമൻ കാലഘട്ടത്തിലെ ഒരു വൈൻ ഷോപ്പ് ആണു ഖനനത്തിൽ കണ്ടെത്തിയത്. വൈൻ ഷോപ്പിന് 1,600 വർഷം പഴക്കമുണ്ടെന്നു ഗവേഷകർ അഭിപ്രായപ്പെടുന്നു. അതൊരു സാധാരണ വൈൻ ഷോപ്പ് ആയിരുന്നില്ല. അക്കാലത്തെ ആഡംബര മദ്യശാലകളിലൊന്നായിരുന്നു അത്. പെട്ടെന്നുണ്ടായ പ്രകൃതി ദുരന്തത്തിലോ ആക്രമണത്തിലോ ആയിരിക്കാം മദ്യശാല തകർന്നതെന്നും അവർ പറയുന്നു. കാനഡയിലെ വിൽഫ്രിഡ് ലോറിയർ യൂണിവേഴ്സിറ്റിയിലെ പുരാവസ്തു ഗവേഷകനായ സ്കോട്ട് ഗാലിമോറും ഓസ്റ്റിൻ കോളജിലെ ക്ലാസിക് പണ്ഡിതനായ മാർട്ടിൻ…