ശരീരമാസകലം അടിയേറ്റ പാടുകൾ; ഭിന്നശേഷിക്കാരനായ 16കാരന് സ്പെഷൽ സ്കൂളിൽ ക്രൂര മർദ്ദനമേറ്റതായി പരാതി

ഭിന്നശേഷിക്കാരനായ 16കാരന് സ്പെഷൽ സ്കൂളിൽ ക്രൂര മർദ്ദനമേറ്റതായി പരാതി. തിരുവല്ല ചാത്തങ്കരി സ്വദേശിയായ 16 വയസ്സുകാരനാണ് മർദ്ദനമേറ്റത്. തിരുവനന്തപുരം വെള്ളറട സ്നേഹ ഭവൻ സ്പെഷൽ സ്കൂളിലെ വിദ്യാർത്ഥിയാണ്. ഇവിടെ വെച്ചാണ് മർദ്ദനമേറ്റത്. ശരീരമാസകലം മർദ്ദനമേറ്റപാടുകൾ ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. കുട്ടിക്ക് മർദ്ദനമേറ്റെന്ന് ചാത്തങ്കരി പിഎച്ച്സിയിലെ ഡോക്ടറും സ്ഥിരീകരിച്ചു. ബന്ധുക്കൾ പുളിക്കീഴ് പൊലീസിനും ചൈൽഡ് ലൈനും പരാതി നൽകി. 

Read More

തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്‌റ്റർ വഴി കൊച്ചിയിലെക്ക് അവയവമാറ്റം; ദാനം ചെയ്യുന്നത് സ്റ്റാഫ് നേഴ്സിൻ്റെ അവയവങ്ങൾ

തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച സെൽവിൻ ശേഖറിന്റെ അവയവങ്ങളുമായി ഹെലികോപ്‌റ്റർ കൊച്ചിയിലേക്ക് പുറപ്പെട്ടു. സ്റ്റാഫ് നേഴ്സായ സെൽവിൻ ശേഖറിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് ഹെലികോപ്റ്റർ വഴി അവയവദാനത്തിനുള്ള ശ്രമം നടക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്. കൊച്ചിയിലെ ഹെലിപാടിൽ നിന്ന് ലിസി ആശുപത്രിയിലേക്കും ആംസ്റ്റർ മെഡിസിറ്റിയിലേക്കും റോഡ് വഴിയാണ് അവയവങ്ങൾ എത്തിക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങൾ പൊലീസ് നടത്തിക്കഴിഞ്ഞു. ​ഗതാ​ഗത നിയന്ത്രണമുൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്. സെൽവിൻ ശേഖറിന്റെ ഹൃദയം കൊച്ചി ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള 16 കാരൻ…

Read More