
കോപ്പ അമേരിക്ക ഫുട്ബോൾ ; മത്സരക്രമം പുറത്ത്, ആകെ 16 ടീമുകൾ
അടുത്ത വര്‍ഷം ജൂണില്‍ നടക്കുന്ന കോപ അമേരിക്ക ഫുട്ബോളിന്‍റെ മത്സരക്രമം പുറത്തുവിട്ടു. നാലു ഗ്രൂപ്പുകളിലായി നാലു ടീമുകള്‍ വീതം ആകെ 16 ടീമുകളാണ് ടൂര്‍ണമെന്‍റില്‍ മത്സരിക്കുന്നത്. ഗ്രൂപ്പ് എ യില്‍ നിലവിലെ ജേതാക്കളായ അര്‍ജന്‍റീനക്ക് പുറമെ പെറു, ചിലി, കാനഡ അല്ലെങ്കില്‍ ട്രിനിഡാഡ് ടുബാഗോ(പ്ലേ ഓഫ് വിജയികള്‍) ടീമുകളാണുള്ളത്. കാനഡയാണ് യോഗ്യത നേടുന്നതെങ്കില്‍ ടൂര്‍ണമെന്‍റിലെ ഏറ്റവും കടുപ്പമേറിയ ഗ്രൂപ്പാകും ഇത്. ജൂണ്‍ 20ന് പ്ലേ ഓഫ് വിജയികളുമായാണ് അര്‍ജന്‍റീനയുടെ ആദ്യ മത്സരം. ഗ്രൂപ്പ് ബിയില്‍ മെക്സിക്കോ, ഇക്വഡോര്‍,…