റിപ്പബ്ലിക് ദിനത്തിൽ കേരളത്തിൽ നിന്ന് 150ഓളം പേർക്ക് പ്രധാനമന്ത്രിയുടെ ക്ഷണം; ഏകദേശം 10,000 വിശിഷ്ടാതിഥികളെയാണ് ക്ഷണിച്ചിരിക്കുന്നത്

രാജ്യത്തിന് നൽകിയ മികച്ച സംഭാവനകളെ ആദരിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലിയിലെ കർത്തവ്യപഥത്തിൽ നടക്കുന്ന 2025ലെ റിപ്പബ്ലിക് ദിന പരേഡ് കാണാൻ വിവിധ മേഖലകളിൽ നിന്നുള്ള ഏകദേശം 10,000 വിശിഷ്ടാതിഥികളെ ക്ഷണിച്ചു. വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെ ‘സ്വർണിം ഭാരതി’ന്റെ ശിൽപ്പികളായി അംഗീകരിച്ചാണ് ക്ഷണം നൽകിയത്. കേരളത്തിൽ നിന്ന് ഏകദേശം 150 പേർക്കാണ് പ്രധാനമന്ത്രിയുടെ ക്ഷണം ലഭിച്ചത്. രാഷ്ട്രനിർമാണത്തിൽ ഈ വ്യക്തികളുടെ അക്ഷീണ പരിശ്രമങ്ങളും സമൂഹത്തിന് അവർ നൽകിയ ശ്രദ്ധേയമായ സംഭാവനകളും ആഘോഷമാക്കാനും അംഗീകരിക്കാനും ലക്ഷ്യമിടുന്നതാണ്…

Read More