
മോസ്കോയിൽ സംഗീത പരിപാടിക്കിടെ ഭീകരാക്രമണത്തിൽ 60പേർ കൊല്ലപ്പെട്ടു, മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് യുഎസ്
റഷ്യയിലെ മോസ്കോ നഗരത്തിൽ സംഗീത പരിപാടിക്കിടെയുണ്ടായ വെടിവെപ്പിലും ബോംബാക്രമണത്തിലും 60ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 145ൽ അധികം പേർക്ക് പരിക്കേറ്റു. ക്രോക്കസ് സിറ്റി ഹാളിലാണ് അക്രമണമുണ്ടായത്. അതേസമയം ആക്രമണത്തെക്കുറിച്ച് റഷ്യക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് അമേരിക്ക പറഞ്ഞു. റഷ്യയെയിലെ ഒരു ജനക്കൂട്ടത്തെ ലക്ഷ്യം വയ്ക്കാനുളള ഗൂഢാലോചന നടക്കുന്നതായി ഈ മാസം ആദ്യമാണ് അമേരിക്ക റഷ്യക്ക് മുന്നറിയിപ്പ് നൽകിയിരുന്നതെന്ന് ദി വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു. തോക്കുമായി എത്തിയ അഞ്ചംഗ അക്രമി സംഘം സംഗീതപരിപാടിയിൽ പങ്കെടുക്കാനെത്തിയവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു….