നേപ്പാൾ ഭൂകമ്പത്തിൽ മരണസംഖ്യ 140 ആയി, കെട്ടിട അവശിഷ്ടങ്ങളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നു, മരണസംഖ്യ ഉയർന്നേക്കും

നേപ്പാളിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ ഭൂചലനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 140 ആയി. നിരവധി പേർക്ക് പരിക്കേറ്റു. ജജർകോട്ട് ജില്ലയിൽ രാത്രി 11.47നാണ് 6.4 തിവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടത്. ജജർകോട്ട്, റുകം ജില്ലകളിലാണ് മരണം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രകമ്പനം ഡൽഹി വരെ അനുഭവപ്പെട്ടിരുന്നു. ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. കെട്ടിട അവശിഷ്ടങ്ങളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന. റുകും ജില്ലയിൽ മാത്രമായി 35 പേരെങ്കിലും മരിച്ചിരിക്കാമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. നിരവധി പേരുടെ വീടുകൾ തകർന്നതായി…

Read More