
‘മദേഴ്‌സ് എൻഡോവ്‌മെൻറ്’ 140 കോടി സമാഹരിച്ചു
ലോകത്താകമാനം വിദ്യാഭ്യാസ സഹായമെത്തിക്കുന്നതിന് രൂപപ്പെടുത്തിയ ‘മദേഴ്‌സ് എൻഡോവ്‌മെൻറ്’ പദ്ധതിയിലേക്ക് ഇതിനകം ലഭിച്ചത് 140 കോടി ദിർഹം. റമദാനിൽ 100 കോടി ദിർഹമിൻറെ വിദ്യാഭ്യാസ ഫണ്ട് സ്വരൂപിക്കാനുള്ള പദ്ധതിയാണ് ആഴ്ചകൾക്കകം ലക്ഷ്യം മറികടന്നത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച പദ്ധതി വഴി നിരവധി പദ്ധതികൾ നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ വർഷത്തെ റമദാനിന് മുന്നേടിയായാണ് പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. വിവിധ ജീവകാരുണ്യ സംരംഭങ്ങളുമായി ചേർന്നാണ് ദുർബല സമൂഹങ്ങൾക്കുവേണ്ടി വിദ്യാഭ്യാസ…