
ലോക്സഭാ തെരഞ്ഞെടുപ്പ് ; ഇന്നലെ കേരളത്തിൽ സമർപ്പിക്കപ്പെട്ടത് 14 നാമനിർദേശ പത്രികകൾ
ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള ആദ്യ ദിനമായ ഇന്നലെ നല്‍കിയത് 14 നാമനിര്‍ദേശ പത്രികകള്‍. എട്ടു ലോക്‌സഭ മണ്ഡലങ്ങളിലായിട്ടാണ് 14 പത്രികള്‍ സമര്‍പ്പിക്കപ്പെട്ടത്. കൊല്ലത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം മുകേഷും, കാസര്‍കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അശ്വിനിയും ഇന്നലെ പത്രിക നല്‍കിയവരില്‍ ഉള്‍പ്പെടുന്നു. തിരുവനന്തപുരത്ത്, നാല്, കൊല്ലം-3, മാവേലിക്കര-1, കോട്ടയം-1, എറണാകുളം-1, തൃശൂര്‍-1, കോഴിക്കോട്-1, കാസര്‍കോട്-2 എന്നിങ്ങനെയാണ് ഇന്നലെ സമര്‍പ്പിച്ച പത്രികകള്‍. കൊല്ലം, കോഴിക്കോട് ജില്ലകളില്‍ ഓരോ സ്ഥാനാര്‍ത്ഥികള്‍ രണ്ട് പത്രികകള്‍ വീതവും, കാസര്‍കോട് ഒരു സ്ഥാനാര്‍ത്ഥി…