മദ്യക്കടത്ത് ശ്രമം തടഞ്ഞ് ഒമാൻ അധികൃതർ; 14,000 മദ്യക്കുപ്പികൾ പിടിച്ചെടുത്തു

രാ​ജ്യ​ത്തേ​ക്ക്​ മ​ദ്യം ക​ട​ത്താ​നു​ള്ള ശ്ര​മം ത​ട​ഞ്ഞ​താ​യി ഒ​മാ​ൻ ക​സ്റ്റം​സ്​​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. 14,000ത്തി​ല​ധി​കം മ​ദ്യ കു​പ്പി​ക​ൾ പി​ടി​ച്ചെ​ടു​ത്തു. പ​ഴ​ങ്ങ​ൾ കൊ​ണ്ടു​പോ​കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ശീ​തീ​ക​രി​ച്ച വാ​ഹ​ന​ത്തി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​രി​ന്നു മ​ദ്യ​കു​പ്പി​ക​ൾ. അ​ൽ-​വ​ജ്ജ ക​സ്റ്റം​സ് അ​ധി​കൃ​ത​രാ​ണ്​ ഇ​വ പി​ടി​ച്ചെ​ടു​ക്കു​ന്ന​ത്.

Read More

യുപിയിൽ സർക്കാർ ആശുപത്രിയിൽനിന്ന് രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച്ഐവി

ഉത്തർപ്രദേശിലെ കാൻപുരിൽ സർക്കാർ ആശുപത്രിയിൽനിന്ന് രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച്ഐവി, ഹെപ്പറ്റെറ്റിസ് ബി, സി എന്നിവ ബാധിച്ചതായി കണ്ടെത്തി. തലസേമിയ രോഗബാധയെ തുടർന്നാണ് കുട്ടികൾക്കു രക്തം നൽകിയത്. രക്തദാന സമയത്ത് കൃത്യമായ പരിശോധന നടത്താത്തതാണ് പിഴവിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്. കാൻപുരില ലാല ലജ്പത് റായ് സർക്കാർ ആശുപത്രിയിലാണ് സംഭവം. 180 തലസേമിയ രോഗികളാണ് ആശുപത്രിയിൽനിന്ന് രക്തം സ്വീകരിച്ചത്. 14 കുട്ടികൾ സ്വകാര്യ, ജില്ലാ ആശുപത്രികളിൽനിന്നും രക്തം സ്വീകരിച്ചിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് എച്ച്ഐവിയും ഹെപ്പറ്റൈറ്റിസും സ്ഥിരീകരിച്ചത്….

Read More