ഫോൺ ഉപയോഗത്തിന് വഴക്ക് പറഞ്ഞു; മലപ്പുറത്ത് 13കാരൻ ജീവനൊടുക്കി

മലപ്പുറത്ത് 13കാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേളാരിയിലാണ് സംഭവം. ചേളാരി സ്വദേശി മുഹമ്മദ് നിഹാൽ (13) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് വീട്ടിലെ കിടപ്പുമുറിയിൽ കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അമിതമായി ഫോൺ ഉപയോഗിക്കുന്നതിന് വീട്ടുകാർ വഴക്ക് പറഞ്ഞതാണ് ജീവനൊടുക്കാൻ കാരണമെന്ന് പൊലീസ് പറയുന്നു. മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

Read More