
മിറക്കിൾ ഗാർഡൻ പന്ത്രണ്ടാം സീസൺ ആരംഭിച്ചു
ലോകത്തെ ഏറ്റവും വലിയ സ്വാഭാവിക പൂന്തോട്ടമായ ദുബായ് മിറക്കിൾ ഗാർഡന്റെ പന്ത്രണ്ടാം സീസൺ ഇന്നലെ ആരംഭിച്ചു. എക്കാലവും മനസ്സിൽ സൂക്ഷിക്കാവുന്ന അത്യന്തം ആകർഷകമായ അനുഭവങ്ങളാണ് സന്ദർശകർക്കായി മിറക്കിൾ ഗാർഡന്റെ പന്ത്രണ്ടാം സീസണിൽ ഒരുക്കിയിരിക്കുന്നത്. മിറക്കിൾ ഗാർഡന്റെ പത്താം സീസണിൽ ആരംഭിച്ച, കുട്ടികൾക്കായുള്ള ‘ദി സ്മർഫസ്’ എന്ന കോമിക് കഥാപാത്രങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരുക്കിയിട്ടുള്ള ‘സ്മർഫ് വില്ലേജ് അട്രാക്ഷൻ ഏരിയ’ എന്ന പേരിലുള്ള പ്രത്യേക ഇടം ഈ സീസണിലും സന്ദർശകർക്ക് മറക്കാനാകാത്ത അനുഭവങ്ങൾ നൽകുമെന്ന് ഉറപ്പാണ്. .@MiracleGardenAE, the largest…