
സൗദി അറേബ്യയിലെ ജിസാനിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയ 120 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി അധിക്യതർ
സൗദി അറേബ്യയിലെ ജിസാനിൽ കഴിഞ്ഞ മാസം വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയ 120 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി അധികൃതർ. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും നഗരസഭയുടെ നിബന്ധനകളും വ്യാപാര സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടായിരുന്നു പരിശോധനകൾ. കഴിഞ്ഞ ഒരു മാസത്തിനിടെ 1340 ഫീൽഡ് പരിശോധനകൾ നടത്തിയതായി മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങളിലും റസ്റ്റോറന്റുകളിലും മൊബൈൽ റസ്റ്റോറന്റുകളിലും മുനിസിപ്പാലിറ്റിയിലെ ഇതര സ്ഥാപനങ്ങളിലുമെല്ലാം ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു. ഉപയോഗ യോഗ്യമല്ലാതിരുന്ന 330 കിലോഗ്രാം…