ആദ്യമായി മൂർഖനെ പിടിക്കുമ്പോൾ വാവ സുരേഷിന്‍റെ പ്രായം 12 വയസ്

വാവ സുരേഷിനെ എല്ലാവർക്കും അറിയാം. പാമ്പ് പിടിത്തത്തിലൂടെ ലോകപ്രശസ്തിയാർജിച്ച സ്നേക്ക് മാസ്റ്റർ ആണ് വാവ സുരേഷ്. അദ്ദേഹം ആദ്യമായി പാമ്പ് പിടിച്ചതിന്‍റെ ഓർമകൾ പങ്കുവയ്ക്കുകയാണ്… “ഓ​ർ​മ​യി​ലെ ബാ​ല്യം അ​ത്ര സു​ഖ​ക​ര​മാ​യി​രു​ന്നി​ല്ല. ദാ​രി​ദ്ര​വും ക​ഷ്ട​പ്പാ​ടും ശ​രി​ക്കും അ​നു​ഭ​വി​ച്ചാ​ണ് വ​ള​ർ​ന്ന​ത്. കൂ​ലി​പ്പ​ണി​ക്കാ​രാ​യ മാ​താ​പി​താ​ക്ക​ളു​ടെ നാ​ലു​മ​ക്ക​ളി​ൽ മൂ​ന്നാ​മ​നാ​യാ​ണ് എന്‍റെ ജ​ന​നം. ആ​ർ​മി ഓ​ഫി​സ​റാ​യി രാ​ജ്യ​ത്തി​നു​വേ​ണ്ടി ജീ​വി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു കു​ട്ടി​ക്കാ​ല​ത്തെ ആ​ഗ്ര​ഹം. സാ​ഹ​ച​ര്യം മോ​ശ​മാ​യ​തി​നാ​ൽ ഏ​ഴാം ക്ലാ​സ് മു​ത​ൽ പ​ഠ​ന​ത്തോ​ടൊ​പ്പം കൂ​ലി​പ്പ​ണി​ക്കു പോ​യി തു​ട​ങ്ങി. സ്കൂ​ളി​ൽ പോ​കും വ​ഴി പാ​ട​വ​ര​ന്പ​ത്തും പ​റ​മ്പി​ലു​മൊ​ക്കെ പാ​മ്പു​ക​ളെ ക​ണ്ടി​ട്ടു​ണ്ട്. എ​ല്ലാ​വ​രും പാ​മ്പി​നെ…

Read More

വയനാട് ഉരുൾപൊട്ടൽ ദുരന്തം; രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി ഇന്ന് പ്രത്യേക അദാലത്ത്

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി ഇന്ന് പ്രത്യേക അദാലത്ത് നടത്തും. വിവിധ വകുപ്പകളുടെ 12കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. അതേസമയം, ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി പരി​ഗണിക്കും.ഇരയായവർക്കും കുടുംബത്തിനും നഷ്ടപരിഹാരം നൽകണമെന്നതടക്കമുള്ള ഹർജിയാണ് കോടതിയുടെ പരിഗണനയിൽ ഉള്ളത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് വിഎം ശ്യാം കുമാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.  അതേസമയം, വിലങ്ങാട് ഉരുൾ പൊട്ടലിൽ രേഖകൾ നഷ്ടപ്പെട്ടവർക്ക് രേഖകൾ നിർമിച്ചു നൽകാനുള്ള അദാലത്…

Read More

കെഎസ്ഇബി ടവർ ലൈനിൽ നിന്ന് ഷോക്കേറ്റു; ചികിത്സയിലായിരുന്ന 12 വയസുകാരൻ മരിച്ചു

കെഎസ്ഇബിയുടെ ടവര്‍ ലൈനില്‍ നിന്നും ഷോക്കേറ്റ് ഗുരുതരമായി പൊള്ളലേറ്റ കുട്ടി മരിച്ചു. കുറ്റിക്കാട്ടൂര്‍ മാണിയമ്പലം പള്ളി ക്വാര്‍ട്ടേഴ്സില്‍ താമസക്കാരായ മുബാസിന്റ മകന്‍ മാലിക്ക് (12) ആണ് മരിച്ചത്. ക്വാട്ടേഴ്‌സ്‌ന് മുകളില്‍ കളിക്കുന്നതിനിടെ ആണ് അപകടം. ഗുരുതരമായ പൊള്ളലേറ്റ കുട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Read More

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി 15 മുതല്‍

പത്ത്, പന്ത്രണ്ട് ക്ലാസിന്റെ ബോര്‍ഡ് പരീക്ഷ ഫെബ്രുവരി 15-ന് ആരംഭിക്കുമെന്ന് സി.ബി.എസ്.ഇ. അറിയിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 13 വരെയും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ രണ്ട് വരെയും നടക്കും. ആദ്യ ദിവസം രാവിലെ പത്തര മുതല്‍ ഉച്ചക്ക് ഒന്നര വരെയും രാവിലെ പത്തര മുതല്‍ ഉച്ചക്ക് രണ്ടര വരെയും രണ്ട് സെഷനുകളിലായിരിക്കും പരീക്ഷ. മറ്റു ദിവസങ്ങളില്‍ ഒന്ന് മുതല്‍ നാല് സെഷനുകളിലായി പരീക്ഷ നടക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക്…

Read More