
സുരക്ഷിതഭക്ഷണത്തിന് 114 റെയില്‍വേ സ്റ്റേഷനുകൾക്ക് അംഗീകാരം
രാജ്യത്ത് 114 റെയില്‍വേ സ്റ്റേഷനുകള്‍ക്ക് സുരക്ഷിതഭക്ഷണത്തിന് ഈറ്റ് റൈറ്റ് സര്‍ട്ടിഫിക്കറ്റ്. അതില്‍ കൂടുതല്‍ കേരളത്തില്‍-21. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ.) ആണ് റേറ്റിങ് നല്‍കുന്നത്. ആകെ റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നരശതമാനത്തിനാണ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ഹാള്‍ട്ട് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 7349 റെയില്‍വേ സ്റ്റേഷനുകള്‍ ഇന്ത്യയിലുണ്ട്. കേരളത്തില്‍ 199. ഉയര്‍ന്നനിലവാരമുള്ളതും പോഷകഗുണമുള്ളതുമായ സുരക്ഷിത ആഹാരം ശുചിത്വത്തോടെ നല്‍കുക എന്നതാണ് ലക്ഷ്യം. ഭക്ഷണം തയ്യാറാക്കുമ്ബോഴും വിളമ്ബുമ്ബോഴും സുരക്ഷിതമായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കിയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. സ്റ്റേഷനുകളിലെ…