
11.96 കോടി രൂപയുടെ വഞ്ചനക്കേസ്; വിശദീകരണവുമായി റെമോ ഡിസൂസയും ഭാര്യയും
നൃത്തസംവിധായകനും സംവിധായകനുമായ റെമോ ഡിസൂസയും ഭാര്യ ലിസെല്ലും മറ്റുള്ളവരുമായി ചേർന്ന് 11.96 കോടി രൂപയുടെ ഡാൻസ് ട്രൂപ്പിനെ വഞ്ചിച്ചുവെന്നാരോപിച്ച കേസില്‍ പ്രസ്താവന ഇറക്കി ദമ്പതികള്‍. യഥാർത്ഥ വസ്തുതകൾ പുറത്തുവരും മുന്‍പ് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ദമ്പതികൾ ആളുകളോട് അഭ്യർത്ഥിച്ചു. തങ്ങളുടെ ഭാഗം ഉടൻ അവതരിപ്പിക്കുമെന്നും അവർ പറഞ്ഞു.T റെമോയുടെയും ലിസെല്ലയുടെയും ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ പങ്കുവെച്ച പ്രസ്താവന ഇങ്ങനെയായിരുന്നു: “ഒരു പ്രത്യേക നൃത്തസംഘവുമായി ബന്ധപ്പെട്ട് ചില പരാതികൾ രജിസ്റ്റർ ചെയ്തതായി മാധ്യമ റിപ്പോർട്ടുകളിലൂടെ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങൾ…