
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ‘റുവാദി’ൽ രജിസ്റ്റർ ചെയ്തത് 109 പദ്ധതികൾ
ഷാർജ എമിറേറ്റിലെ ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളെ പിന്തുണക്കുന്നതിനായി സാമ്പത്തിക വികസന വകുപ്പിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ‘റുവാദ്’ സംരംഭത്തിൽ നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ രജിസ്റ്റർ ചെയ്തത് 109 പുതിയ പദ്ധതികൾ. ഇക്കാലയളവിൽ ആകെ 5.5 ലക്ഷം ദിർഹം മൂല്യംവരുന്ന രണ്ട് പൈലറ്റ് പദ്ധതികൾക്ക് റുവാദ് അംഗീകാരവും നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം റുവാദ് പുറത്തുവിട്ട കണക്കുകൾ പ്രകാരം അംഗത്വം, സാമ്പത്തികം, കൺസൽട്ടിങ് എന്നിവ ഉൾപ്പെടെ സേവനങ്ങൾ നേടുന്നതിനായി 125 പദ്ധതികളാണ് ഈ വർഷം ആദ്യ മൂന്നു മാസത്തിനിടെ…