
‘ആഘോഷങ്ങളൊന്നുമില്ല, പതിവ് പായസവും കേക്കും മാത്രം’; വിഎസ് അച്യുതാനന്ദന് ഇന്ന് 101 വയസ് പൂർത്തിയായി
കേരളത്തിന്റെ ഫിഡൽ കാസ്ട്രോ വിഎസ് അച്യുതാനന്ദന് ഇന്ന് 101 വയസ് പൂർത്തിയായി. ആഘോഷങ്ങളൊന്നുമില്ലാതെയാണ് പിറന്നാൾ കടന്നുപോകുന്നതെങ്കിലും ലഡുവിതരണം ഉൾപ്പെടെ നടത്തി പാർട്ടി പ്രവർത്തകരും അദ്ദേഹത്തെ നെഞ്ചേറ്റുന്നവരും പിറന്നാൾ ആഘോഷമാക്കുന്നുണ്ട്. വിഎസിന്റെ ചിത്രം പതിച്ച ബാഡ്ജുധരിച്ചാണ് പ്രവർത്തകർ എത്തിയത്. വിഎസിന് പിറന്നാൾ ആശംസകൾ നേരാൻ ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള, മന്ത്രിമാരായ ജി ആർ അനിൽ, വി ശിവൻകുട്ടി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, പോളിറ്റ് ബ്യൂറോ മുൻ അംഗം എസ് രാമചന്ദ്രൻ പിള്ള തുടങ്ങി…