
അജിത് പവാര്‍ ക്യാംപിലെത്തിക്കാന്‍ നീക്കം; എംഎല്‍എമാര്‍ക്ക് 100 കോടി വാഗ്ദാനം, തോമസ് കെ തോമസിനെതിരെ ആരോപണം
എന്‍സിപിയില്‍ മന്ത്രി മാറ്റ നീക്കം നടക്കുന്നതിനിടെ, തോമസ് കെ തോമസിനെതിരെ ഗുരുതര ആരോപണം. ഇടതുമുന്നണിയിലെ രണ്ട് എംഎല്‍എമാരെ ബിജെപിക്കൊപ്പമുള്ള എന്‍സിപി അജിത് പവാര്‍ പക്ഷത്തേക്ക് മാറ്റാന്‍ തോമസ് കെ തോമസ് 100 കോടി രൂപ കോഴ വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം. മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇക്കാര്യം അറിയിച്ചത്. ഈ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനം നിഷേധിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. എല്‍ഡിഎഫിലുള്ള എംഎല്‍എമാരായ ആന്റണി രാജു, കോവൂര്‍ കുഞ്ഞുമോന്‍ എന്നിവര്‍ക്ക് 50…