
നൂറ് ക്യാച്ച് ക്ലബ്ബിൽ ഇടം നേടി ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഓൾ റൗണ്ടര്‍ രവീന്ദ്ര ജഡേജ
ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് നേട്ടം. ഐപിഎല്ലില്‍ നൂറ് ക്യാച്ച് എടുത്ത താരങ്ങളുടെ പട്ടികയിലാണ് രവീന്ദ്ര ജഡേജ ഇടംപിടിച്ചത്. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ രണ്ടു ക്യാച്ചുകള്‍ എടുത്തതോടെയാണ് എലൈറ്റ് ക്ലബില്‍ ജഡേജയുടെ പേരും എഴുതി ചേര്‍ത്തത്. ഐപിഎല്ലില്‍ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ തുടങ്ങിയവരാണ് ഇതിന് മുന്‍പ് നൂറ് ക്യാച്ച് എന്ന നേട്ടം കൈവരിച്ചത്. രണ്ടു ക്യാച്ചിന് പുറമേ മൂന്ന് വിക്കറ്റുകള്‍ കൂടി നേടി കൊല്‍ക്കത്തയെ കുറഞ്ഞ സ്‌കോറില്‍…