ഇസ്രായേൽ-ഹമാസ് യുദ്ധം; ഗാസയിൽ 100 മസ്ജിദുകൾ നിർമിച്ച് നൽകും: ഉറപ്പ് നൽകി ഇന്തോനേഷ്യ

ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ തകർന്ന ഗാസയിൽ  100 മസ്ജിദുകള്‍ നിർമ്മിച്ച് നൽകുമെന്ന് ഇന്തോനേഷ്യ. വ്രതകാലമായ റംസാൻ തുടങ്ങാനിരിക്കെ മസ്ജിദ് നിർമാണം വേ​ഗത്തിലാക്കുമെന്ന് ഇന്തോനേഷ്യ മസ്ജിദ് കൗൺസിൽ ചെയര്‍മാനും മുൻ ഇന്തോനേഷ്യൻ വൈസ് പ്രസിഡന്റുമായ മുഹമ്മദ് ജുസുഫ് കല്ല പറഞ്ഞു. ഒന്നര വർഷത്തെ ഇസ്രായേൽ അധിനിവേശം ഗാസയെ തകർത്ത് തരിപ്പണമാക്കി. ആയിരത്തിലധികം പള്ളികളാണ് തകര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 10 പള്ളികള്‍ നിര്‍മിക്കും. പിന്നീട് 90 എണ്ണം കൂടി നിർമിക്കും. ഇന്തോനേഷ്യന്‍ ജനത പള്ളി നിര്‍മാണവുമായി സഹകരിക്കും. പദ്ധതി എങ്ങനെ…

Read More

ദീപാവലി ആഘോഷം; പടക്കങ്ങൾ പൊട്ടിക്കുന്നതിന് നിശബ്ദ മേഖലകളുടെ 100 മീറ്റർ ചുറ്റളവിൽ നിയന്ത്രണം

അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദീപാവലി ആഘോഷങ്ങളിൽ നിശബ്ദ മേഖലകളായ ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, തുടങ്ങിയവയുടെ 100 മീറ്റർ ചുറ്റളവിനുള്ളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കാൻ പാടില്ലെന്ന ഉത്തരവ് സർക്കാർ പുറത്തിറക്കി. സുപ്രീം കോടതി ഉത്തരവും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശവും കണക്കിലെടുത്ത് ഹരിത പടക്കങ്ങൾ മാത്രമേ സംസ്ഥാനത്ത് വിൽക്കാനും ഉപയോഗിക്കാനും പാടുള്ളൂ എന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ദീപാവലി അഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നത് രാത്രി 8 മുതൽ 10…

Read More

കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ അടിയന്തരമായി വിജിലൻസ് അന്വേഷണം നടത്തണം: കെ മുരളീധരൻ

കൂറുമാറ്റത്തിന് രണ്ട് എംഎൽഎമാർക്ക് 100 കോടി കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ അടിയന്തരമായി വിജിലൻസ് അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഗുരുതരമായ ആരോപണമാണ് തോമസ് കെ തോമസിനെതിരെ ഉയർന്നത്. ഇടത് മുന്നണിക്കുള്ളിൽ തീരുന്ന വിഷയം മാത്രമല്ല. തോമസ് കെ തോമസിനെതിരെയുള്ള കുറ്റം എന്താണ്? മന്ത്രിസഭയിൽ എടുക്കാൻ പറ്റാത്ത ആളാണ് തോമസ് കെ തോമസ് എന്നു മുഖ്യമന്ത്രി പറയുന്നതിലെ കാര്യമെന്താണ്? ഇതെല്ലാം കൃത്യമായി പുറത്ത് വരണമെന്നും തോമസ് കെ തോമസിനെ ചോദ്യം ചെയ്യണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. എം.എല്‍.എമാരെ…

Read More

100 സീറ്റ് വേണമെന്ന ആവശ്യത്തിൽ ശിവസേന; സീറ്റ് വിഭജനം ഇന്നു പൂർത്തിയാകുമെന്ന് നാനാ പഠോളെ

100 സീറ്റ് വേണമെന്ന ആവശ്യത്തിൽ ശിവസേന (ഉദ്ധവ്) ഉറച്ചുനിന്നതോടെ അന്തിമ സീറ്റ് വിഭജനത്തിൽ എത്താനാകാതെ ഇന്ത്യ മുന്നണി കുഴങ്ങുന്നു. സീറ്റ് വിഭജനം ഇന്നു പൂർത്തിയാകുമെന്ന് സംസ്ഥാന പിസിസി അധ്യക്ഷൻ നാനാ പഠോളെ പറഞ്ഞു. സീറ്റ് തർക്കം തുടരുന്ന മഹായുതിയിലെ (എൻഡിഎ) പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രമന്ത്രി അമിത് ഷാ ഇടപെട്ടിട്ടുണ്ട്. സഖ്യകക്ഷികളായ എൻസിപി അജിത് വിഭാഗത്തിനും ശിവസേനാ ഷിൻഡെ വിഭാഗത്തിനും ഏതാനും സീറ്റുകൾ ബിജെപി വിട്ടുകൊടുത്തേക്കും. ഇതുവരെ കെട്ടുറപ്പോടെ നീങ്ങിയ ഇന്ത്യാ സഖ്യത്തിൽ ഏതാനും സീറ്റുകളുടെ പേരിലുള്ള തർക്കമാണ്…

Read More

80 കുട്ടികൾക്ക്‌ 100 കോടി വിലവരുന്ന മരുന്ന്‌ സൗജന്യമായി നൽകി കേരളം

സ്‌പൈനൽ മസ്‌കുലാർ അട്രോഫി (എസ്എംഎ) ബാധിതരായ 12 വയസിൽ താഴെയുള്ള 80 കുട്ടികൾക്ക്‌ 100 കോടി വിലവരുന്ന മരുന്ന്‌ സൗജന്യമായി നൽകി കേരളം. അപേക്ഷിച്ച എല്ലാ കുട്ടികൾക്കും സംസ്ഥാന സർക്കാരിന്റെ പ്രത്യേക പദ്ധതിയിലൂടെ സൗജന്യ മരുന്ന് നൽകിയാണ് കേരളം മാതൃകയായത്. ഇവർക്കുള്ള തുടർചികിത്സയും അടുത്ത ഘട്ടത്തിലുള്ള സൗജന്യ മരുന്നുകളും ആരോഗ്യവകുപ്പ്‌ തന്നെ നൽകും.  മുൻപ് ആറ് വയസ് എന്ന നിബന്ധന അടുത്തിടെയാണ്‌ 12 വയസ് വരെയാക്കിയത്‌. ആറ് വയസിന് മുകളിലുള്ള 23 കുട്ടികൾക്കാണ്‌ മരുന്ന് നൽകിയത്‌. ഇതുൾപ്പെടെ 12…

Read More

രണ്ടാം ദിനത്തിൽ 100 കോടി ക്ലബ്; ചരിത്ര നേട്ടവുമായി ലിയോ

ഇളയദളപതി വിജയ് ചിത്രം ലിയോ ബോക്സ് ഓഫീസ് യാത്ര തുടരുകയാണ്. രണ്ടാം ദിനത്തിൽ കളക്ഷൻ കുറഞ്ഞെങ്കിലും മൂന്നാം ദിനത്തിൽ നികത്തുമെന്നാണ് കണക്കുകൂട്ടൽ. ആദ്യദിനത്തിൽ ഇ​ന്ത്യ​യി​ല്‍ നി​ന്ന് 64.8 കോ​ടി രൂ​പ​യാ​ണ് ലി​യോ നേടിയത്. ​ ആ​ഗോ​ള ത​ല​ത്തി​ല്‍ ആ​ദ്യ ദി​നം 148.5 കോ​ടി വാ​രി​ക്കൂ​ട്ടി. നി​ര്‍​മാ​താ​ക്ക​ളാ​യ സെ​വ​ന്‍ സ്‌​ക്രീ​ന്‍ സ്‌​റ്റു​ഡി​യോ​സാ​ണ് ഇക്കാര്യമറി​യിച്ചത്. ര​ണ്ടാം ദി​ന​ത്തി​ല്‍ 36 കോ​ടി രൂ​പ​യാ​ണ് ഇ​ന്ത്യ​ന്‍ ബോ​ക്‌​സ്‌ ഓ​ഫീ​സി​ല്‍ ചി​ത്രം നേ​ടി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ര​ണ്ട് ദി​നം കൊ​ണ്ട് ലി​യോ 100 കോ​ടി ക്ല​ബ്ബി​ല്‍…

Read More

നൂറിന്റെ നിറവിൽ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ

നൂറാം പിറന്നാള്‍ നിറവിൽ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ. വിഎസിന്റെ ജീവിത ചരിത്രമെന്നാല്‍ കേരളത്തിന്‍റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രം കൂടിയാണ്. സിപിഐ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഇറങ്ങിപ്പോയി സിപിഎം രൂപീകരിച്ച 32 പേരില്‍ ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വിഎസ്. മകൻ വിഎ അരുണ്‍കുമാറിന്റെ തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്ലിലെ വീട്ടിലാണ് നിലവില്‍ വിഎസ്. ആരോഗ്യപരമായ ബുദ്ധിമുട്ടുകളുണ്ടെങ്കിലും ടിവി കണ്ടും പത്രം വായിച്ചും സമകാലിക സംഭവങ്ങളെല്ലാം വിഎസ് അറിയുന്നുണ്ടെന്ന് മകൻ അരുണ്‍കുമാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.  നേരിയ പക്ഷാഘാതത്തെ…

Read More

കെഎസ്ആർടിസിക്ക് ടൂർ പോകാൻ 100 ബസുകൾ

വേനലവധിക്കാലത്ത് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ (ബിടിസി) വിനോദയാത്രാ പാക്കേജുകൾക്കായി 100 പുതിയ സൂപ്പർഫാസ്റ്റ് ബസുകൾ നിരത്തിലിറക്കുന്നു. പുതുതായി വാങ്ങുന്ന 130 ബസുകളിൽ 100 എണ്ണമാണ് ഇതിനായി ഉപയോഗിക്കുക. ഏപ്രിൽ, മേയ് മാസങ്ങളിൽ എല്ലാ ദിവസവും വിനോദയാത്ര എന്നതാണു ലക്ഷ്യം. ഇതിന്റെ ഭാഗമായി വിവിധ ഡിപ്പോകളിൽ നിന്നായി 1500 ട്രിപ്പുകൾ സംഘടിപ്പിക്കും. ഇതോടെ പ്രതിദിന ശരാശരി ട്രിപ്പുകളുടെ എണ്ണം ഇരുപതിൽ നിന്നു 35 ആയി ഉയരും. രണ്ടു മാസംകൊണ്ട് ആറു കോടി രൂപയാണു വരുമാനം പ്രതീക്ഷിക്കുന്നത്. സംസ്ഥാനാന്തര…

Read More