
ലണ്ടനിൽ വച്ച് അജ്ഞാതന്റെ വെടിയേറ്റ 10 വയസുകാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു ; തലച്ചോറിലുള്ള വെടിയുണ്ട പുറത്തെടുക്കാനായില്ല
അജ്ഞാതന്‍റെ വെടിയേറ്റ് ലണ്ടനിൽ ആശുപത്രിയിൽ കഴിയുന്ന എറണാകുളം ഗോതുരുത്ത് സ്വദേശിയായ പത്ത് വയസ്സുകാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇന്നലെ ഹോട്ടലിലിലുണ്ടായ വെടിവെയ്പ്പിനെ തുടർന്ന് വെന്‍റിലേറ്ററിലാണ് ലിസിൽ മരിയ. തലച്ചോറിൽ നിന്ന് വെടിയുണ്ട നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ നടത്താനായിട്ടില്ല. ലഹരിസംഘങ്ങൾ തമ്മിലെ സംഘർഷത്തിനിടയിലാണ് അജ്ഞാതൻ ഹോട്ടലിനുള്ളിലേക്ക് നിറയൊഴിച്ചതും ലിസിൽ ഉൾപ്പടെ നാല് പേർക്ക് പരിക്കേറ്റതുമെന്നാണ് പൊലീസ് റിപ്പോർട്ട്. പ്രതികളെ പൊലീസ് പിടികൂടിയിട്ടില്ലെന്നാണ് വിവരം. എറണാകുളം ഗോതുരുത്ത് ആനത്താഴത്ത് വീട്ടിൽ വിനയ, അജീഷ് ദമ്പതികളുടെ മകളാണ് ലിസ മരിയ. രണ്ട്…