തമിഴ്നാട്ടിൽ 10 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും; പട്ടിക പുറത്ത്

തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി കോൺഗ്രസ് മൽസരിക്കുന്ന 10 സീറ്റുകളുടെ പട്ടിക പുറത്തു വിട്ടു. തിരുവള്ളൂർ (സംവരണം), കടലൂർ, മയിലാടുതുറൈ, ശിവഗംഗ, തിരുനെൽവേലി, കൃഷ്ണഗിരി, കരൂർ, വിരുദുനഗർ, കന്യാകുമാരി, പുതുച്ചേരി എന്നിവിടങ്ങളിലാണു കോൺഗ്രസ് മൽസരിക്കുക. കഴിഞ്ഞ തവണ തോറ്റ തേനി സീറ്റ് ഡിഎംകെ തിരിച്ചെടുത്തു. ആറണി, തിരുച്ചിറപ്പള്ളി സീറ്റുകളും ഇത്തവണ നൽകിയിട്ടില്ല. ഡിഎംകെ സഖ്യത്തിലുള്ള വൈകോയുടെ എംഡിഎംകെ തിരുച്ചിറപ്പള്ളിയിൽ മൽസരിക്കും. വൈകോയുടെ മകൻ ദുരൈ വൈകോ ഇവിടെ സ്ഥാനാർഥിയാകും. 

Read More