
റിയാദ് സീസൺ 2023 സന്ദർശിച്ചവരുടെ എണ്ണം 10 ദശലക്ഷം പിന്നിട്ടു
റിയാദ് സീസൺ 2023-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം പത്ത് ദശലക്ഷം പിന്നിട്ടതായി സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി (GEA) ചെയർമാൻ തുർക്കി അൽ ഷെയ്ഖ് വ്യക്തമാക്കി. റിയാദ് സീസൺ 2023-ന്റെ ആദ്യത്തെ അമ്പത് ദിവസത്തെ കണക്കുകൾ പ്രകാരമാണിത്. ഇതിൽ സ്വദേശികളും, വിദേശികളുമായ സന്ദർശകർ ഉൾപ്പെടുന്നതായി അതോറിറ്റി വ്യക്തമാക്കി. റിയാദ് സീസണിന്റെ നാലാമത് പതിപ്പ് 2023 ഒക്ടോബർ 28, ശനിയാഴ്ച ആരംഭിച്ചിരുന്നു. ١٠ مليون زائر لموسم الرياض خلال ٥٠ يوم ……