
ഗാസയ്ക്ക് കൈത്താങ്ങുമായി ഒമാൻ ; 10 ലക്ഷം യുഎസ് ഡോളർ സംഭാവന നൽകി
ഇസ്രായേൽ നരനായാട്ടിൽ ദുരിതക്കയത്തിൽ കഴിയുന്ന ഗാസയിലെ കുട്ടികൾക്ക് കൈത്താങ്ങുമായി ഒമാൻ. ഫലസ്തീനിലെ കുട്ടികളെ സഹായിക്കാൻ സുൽത്താനേറ്റ് പത്ത് ലക്ഷം യു.എസ് ഡോളർ സംഭാവന നൽകി. വിനാശകരമായ മാനുഷിക പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന ഗാസ മുനമ്പിലെ ദുർബലരായ കുട്ടികൾക്ക് അവശ്യ സഹായം എത്തിക്കാനുള്ള യുനിസെഫിന്റെ ശ്രമങ്ങളിൽ ഈ സംഭാവന നിർണായക പങ്ക് വഹിക്കും. തുടർച്ചയായ ഇസ്രായേൽ ബോംബാക്രമണത്തിൽ ഫലസ്തീനിലെ കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യനിലയെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയടക്കം പറഞ്ഞിട്ടുള്ളത്. പല ആശുപത്രികളും തകർന്നതിനാൽ ശരിയായ പരിചരണംപോലും കുട്ടികൾക്ക്…