
10 കോടി വിനോദസഞ്ചാരികളെത്തിയത് ആഘോഷമാക്കി സൗദി ടൂറിസം മന്ത്രാലയം
2023 അവസാനത്തോടെ 10 കോടി വിനോദസഞ്ചാരികളെന്ന ലക്ഷ്യം നേടാനായത് ആഘോഷമാക്കി സൗദി ടൂറിസം മന്ത്രാലയം. ഏഴുവർഷം മുമ്പായിരുന്നു ഈ ലക്ഷ്യം പ്രഖ്യാപിച്ചത്. ലക്ഷ്യം പൂർത്തീകരിക്കാനായത് ‘വിഷൻ 2030’ൻറെ ഏറ്റവും സുപ്രധാന നേട്ടമായാണ് വിലയിരുത്തുന്നത്. റിയാദ് ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ തുവൈഖ് പാലസിൽ അരങ്ങേറിയ ആഘോഷത്തിൽ സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽഖതീബ്, യു.എൻ വേൾഡ് ടൂറിസം ഓർഗനൈസേഷൻ പ്രസിഡൻറ് സുറബ് പൊളോലികാഷ്വിലി, വേൾഡ് ടൂറിസം കൗൺസിൽ ഫോർ ട്രാവൽ ആൻഡ് ടൂറിസം പ്രസിഡൻറ് ജൂലിയ സിംപ്സൺ, നിരവധി മന്ത്രിമാരും…