
കഴിഞ്ഞ വർഷം 1.2 ദശലക്ഷത്തിലധികം പേർ ലൂവർ അബുദാബി സന്ദർശിച്ചു
2023-ൽ 1.2 ദശലക്ഷത്തിലധികം പേർ ലൂവർ അബുദാബി സന്ദർശിച്ചതായി അധികൃതർ അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ലൂവർ അബുദാബി മ്യൂസിയത്തിൽ വെച്ച് നടന്ന പ്രധാനപ്പെട്ട പ്രദർശനങ്ങൾ, ലൂവർ അബുദാബി നടത്തുന്ന പഠനപരിപാടികൾ, കുട്ടികളുടെ മ്യൂസിയത്തിൽ അനുഭവപ്പെടുന്ന തിരക്ക് എന്നിവയെല്ലാം സന്ദർശകരുടെ എണ്ണം ഉയരുന്നതിന് കാരണമായതായി അധികൃതർ വ്യക്തമാക്കി. ഇതിൽ 72 ശതമാനം സന്ദർശകരും മറ്റു രാജ്യങ്ങളിൽ നിന്നെത്തിയവരാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.റഷ്യ, ഇന്ത്യ, ഫ്രാൻസ്, യു എസ് എ, ചൈന, ജർമ്മനി,…