മുള്ളന്‍പന്നിയെ തിന്നാന്‍ ശ്രമിച്ച പാമ്പിന് അവസാനം സംഭവിച്ചതെന്ത്..?

ഇസ്രയേലിലാണ് സംഭവം. മുള്ളന്‍പന്നിയെ തിന്നാന്‍ ശ്രമിച്ച ഭീമാകാരനായ പാമ്പിന്റെ ദുര്‍ഗതിയാണ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയായത്. ഇസ്രയേല്‍ പോസ്റ്റ് ആണ് ആദ്യം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വിശന്നുവലഞ്ഞ വലിയ പാമ്പ് മുള്ളന്‍പന്നിയെ തിന്നാന്‍ ശ്രമിച്ചു. പക്ഷേ മുള്ളന്‍പന്നിയുടെ കൂര്‍ത്ത മുള്ളുകള്‍ പാമ്പിന്റെ വായില്‍ കുടുങ്ങുകയും ഏറ്റുമുട്ടലില്‍ അവസാനം പാമ്പും മുള്ളന്‍പന്നിയും ചാവുകയായിരുന്നു. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ നേച്ചര്‍ ആന്‍ഡ് പാര്‍ക്ക് അഥോറിറ്റിയിലെ ഉരഗ-പരിസ്ഥിതി ശാസ്ത്രജ്ഞനായ ഏവിയാഡ് ബാര്‍ പാമ്പിനെയും മുള്ളന്‍പന്നിയും പരിശോധിച്ചു. വിഷമില്ലാത്ത കറുത്ത വിപ്പ് പാമ്പായിരുന്നു മുള്ളന്‍പന്നിയെ തിന്നാന്‍ ശ്രമിച്ചത്.

മൂന്ന് ഇനം മുള്ളന്‍പന്നികളുടെ ആവാസകേന്ദ്രമാണ് ഇസ്രായേല്‍. ഇംഗ്ലീഷ് നേച്ചര്‍ ആന്‍ഡ് പാര്‍ക്ക് അഥോറിറ്റിയുടെ അഭിപ്രായത്തില്‍, കറുത്ത വിപ്പ് പാമ്പ് സാധാരണയായി ഇസ്രായേലില്‍ സാധാരണ കാണുന്ന പാമ്പാണ്. വിഷമില്ലാത്ത പാമ്പുകളില്‍ ഏറ്റവും നീളമേറിയതും ഇതാണ്. എലിയാണ് ഇവയുടെ പ്രധാന ആഹാരം. ഇസ്രായേല്‍ ഏകദേശം 41 ഇനം പാമ്പുകളുടെ ആവാസകേന്ദ്രമാണ്. അവയില്‍ മിക്കതും മനുഷ്യര്‍ക്ക് ഹാനികരമല്ല. ഒമ്പത് ഇനം മാത്രമാണ് വിഷമുള്ളത്. വിഷപ്പാമ്പുകള്‍ ഇരയെ പിടിക്കുന്നതിനും സ്വയം പ്രതിരോധിക്കുന്നതിനും അവയുടെ വിഷം ഉപയോഗിക്കുന്നു, അതേസമയം വിഷമില്ലാത്ത പാമ്പുകള്‍ ഇരയെ മുഴുവനായി വിഴുങ്ങുകയോ ഞെക്കി കൊല്ലുകയോ ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *