ബാഗേജുകള്‍ വൈകിയാല്‍ നഷ്ടപരിഹാരം; ബാഗ് ട്രാക്ക് ആന്‍ഡ് പ്രൊട്ടക്ട് സേവനവുമായി എയര്‍ഇന്ത്യ

ബാഗേജുകളെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ നല്‍കുകയും ബാഗേജുകള്‍ വൈകിയാല്‍ നഷ്ടപരിഹാരം നല്‍കുകയും ചെയ്യുന്ന ബാഗ് ട്രാക്ക് ആന്‍ഡ് പ്രൊട്ടക്ട് സംവിധാനമൊരുക്കി എയര്‍ഇന്ത്യ എക്‌സ്പ്രസ്. ബ്ലൂ റിബണ്‍ ബാഗുമായി ചേര്‍ന്നുള്ള ഈ നൂതന സംവിധാനം വഴി യാത്രക്കാര്‍ക്ക് ബാഗേജിനെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ എസ്എംഎസ് അല്ലെങ്കില്‍ ഇ-മെയില്‍ മുഖേന ലഭിക്കും.

വിമാനം ലാന്‍ഡ് ചെയ്ത് 96 മണിക്കൂറിനകം ബാഗേജുകള്‍ ലഭിച്ചില്ലെങ്കില്‍ ആഭ്യന്തര യാത്രികര്‍ക്ക് 19,000 രൂപയും രാജ്യാന്തര യാത്രികര്‍ക്ക് 66,000 രൂപയും ഒരു ബാഗിനെന്ന നിരക്കില്‍ നഷ്ടപരിഹാരമായി ലഭിക്കും. എയര്‍ ഇന്ത്യയുടെ മൊബൈല്‍ ആപ്പിലൂടെയോ വെബ്സൈറ്റിലൂടെയോ ഈ സേവനം മുന്‍കൂര്‍ ബുക്ക് ചെയ്യാം. ആഭ്യന്തര യാത്രക്കാര്‍ക്ക് 95 രൂപയും രാജ്യാന്തര യാത്രക്കാര്‍ക്ക് 330 രൂപയുമാണ് ബുക്കിങ് നിരക്ക്.

ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനായി നിരവധി സേവനങ്ങളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വാഗ്ദാനം ചെചെയ്യുന്നത്. ചെക്ക് ഇന്‍ ബാഗേജില്ലാത്ത യാത്രയ്ക്കുള്ള പ്രത്യേക നിരക്കായ എക്സ്പ്രസ് ലൈറ്റ്, രണ്ട് മണിക്കൂര്‍ മുന്‍പ് വരെ വിമാനം മാറാന്‍ കഴിയുന്ന എക്സ്പ്രസ് ഫ്ളെക്സ് തുടങ്ങിയവക്കൊപ്പം ഗൊര്‍മേര്‍ ഭക്ഷണവും മറ്റ് മുന്‍ഗണന സേവനങ്ങളും ഇതിന് ഉദാഹരണമാണ്.

കൂടുതല്‍ ലെഗ്റൂമും വിശാലമായ സീറ്റുകളും ബിസിനസ് ക്ലാസ് സൗകര്യങ്ങളുള്ള പുതിയ ഹൈബ്രിഡ് വിമാനങ്ങളാണ് വിവിധ സെക്ടറുകളിലായി എയര്‍ ഇന്ത്യ എക്സ്പ്രസ് അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *