പാർലമെന്‍റിൽ ബിധുരിയുടെ അസഭ്യപരാമർശത്തിൽ പ്രതികരണവുമായി ബി ജെ പി

പാർലമെന്‍റ് സമ്മേളനത്തിൽ ബഹുജൻ സമാജ് വാദി പാർട്ടി എം പി ഡാനിഷ് അലിക്കെതിരെ ബി ജെ പി എം പി അസഭ്യ പരാമർശം ഉന്നയിച്ച സംഭവത്തിൽ ഡാനിഷ് അലിയുടെ അനുചിത പെരുമാറ്റത്തിനെതിരെ കൂടി അന്വേഷണം നടത്തണമെന്ന് സ്പീക്കറോട് ബി ജെ പി. ബി ജെ പി എം പി നിഷികാന്ത് ദൂബെയാണ് ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം ബി ജെപി എം പി രമേശ് ബിധുരി നടത്തിയ പരാമർശങ്ങൾ മാന്യതയുള്ള സമൂഹത്തിന് അംഗീകരിക്കാനാകുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു എം പി സംസാരിക്കുന്നതിനിടെ തടയുന്നത് ലോക്സഭ ചട്ടപ്രകാരം തെറ്റാണെന്നും ഇത് അനുവദിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഡാനിഷ് അലിക്കെതിരെ അന്വേഷണം വേണമെന്ന ദൂബെയുടെ പരാമർശം.

Leave a Reply

Your email address will not be published. Required fields are marked *