മദ്യനയ അഴിമതി കേസിലെ അറസ്റ്റ് ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതി നാളെ വിധി പറയും. ഹർജിയിൽ മൂന്ന് മണിക്കൂറിലേറെയാണ് വാദം നീണ്ടത്. തന്നെ അപമാനിക്കാനാണ് അറസ്റ്റെന്നും അന്വേഷണം നടത്തിയിട്ടില്ലെന്നുമാണ് കെജ്‍രിവാൾ ചൂണ്ടിക്കാട്ടിയത്. കേസിൽ മാപ്പുസാക്ഷികളെയും വിശ്വസിക്കേണ്ടിവരുമെന്ന് ഇ.ഡി കോടതിയിൽ വ്യക്തമാക്കി. ആം ആദ്മി പാർട്ടിയുടെ എല്ലാ തീരുമാനങ്ങളുടെയും ഉത്തരവാദി അരവിന്ദ് കെജ്‍രിവാളാണെന്നും ഇ.ഡി ആരോപിച്ചു.
ഇഡി അറസ്റ്റിനെതിരായ അരവിന്ദ് കെജ്രിവാളിന്റെ ഹർജി ; ഡൽഹി ഹൈക്കോടതി നാളെ വിധി പറയും
