കോട്ടയം മുണ്ടക്കയത്ത് ദേശീയ പാതയിൽ പെരുവന്താനത്തിന് സമീപം ചുഴുപ്പിൽ ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ ബസിടിച്ച് മരി മരിച്ചു. പീരുമേട് കരടിക്കുഴി എസ്റ്റേറ്റിൽ അലക്സാണ്ടറുടെ ഭാര്യ സുശീലയാണ് ബസിന്റെ ടയറുകൾക്കടിയിൽ പെട്ടു ദാരുണമായി മരിച്ചത്.
……………………..
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് 78 ലക്ഷം രൂപ വില വരുന്ന 1762 ഗ്രാം സ്വർണം ഷാർജയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് ദിൽഷാദിൽ നിന്ന് പിടികൂടി. പേസ്റ്റ് രൂപത്തിലാക്കി ഇരു കാൽപാദങ്ങളോട് ഒട്ടിച്ചു ചേർത്ത നിലയിലായിരുന്നു സ്വർണം. മലപ്പുറം സ്വദേശി മുഹമ്മദ് ദിൽഷാദിനെ ആണ് പിടികൂടിയത്.
,……………………
ന്യൂയോർക്കിൽ അക്രമിയുടെ കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ വംശജനായ ഇംഗ്ലിഷ് നോവലിസ്റ്റ് സൽമാൻ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ചയും ഒരു കയ്യുടെ സ്വാധീനവും നഷ്ടപ്പെട്ടതായി റിപ്പോർട്ട്.
കഴിഞ്ഞ ഓഗസ്റ്റിലാണ് പടിഞ്ഞാറൻ ന്യൂയോർക്കിൽ പൊതുചടങ്ങിൽ പ്രസംഗിക്കാനെത്തിയ റുഷ്ദിക്കു (75) കുത്തേറ്റത്.
,……………………
സിനിമ അഭിനയമോഹവുമായെത്തിയ തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ യുവാവിനെ കരാറിൽ കുടുക്കി ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്ന പരാതി ഹൈക്കോടതിയിലേക്ക്. വിഷയത്തിൽ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും തുടർനടപടികളൊന്നും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് യുവാവ് കോടതിയെ സമീപിക്കുന്നത്.
,……………………
ആണവവികിരണത്തിന് ശേഷിയുള്ള ഡർട്ടി ബോംബ് യുക്രെയ്ൻ തങ്ങൾക്കെതിരെ പ്രയോഗിക്കാൻ ഒരുമ്പെടുന്നുവെന്ന റഷ്യൻ ആരോപണം തള്ളി സെലൻസ്കി. ഇത്തരത്തിലുള്ള ഒരു ആക്രമണത്തിന് റഷ്യ ഒരുങ്ങുകയാണെന്നും അതിനുള്ള ന്യായീകരണമാണ് ഇത്തരത്തിലെ ആരോപണമെന്നും യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്കി പറഞ്ഞു.
,……………………
ജാർഖണ്ഡിൽ ഐ.ടി ജീവനക്കാരിയായ 26-കാരി കൂട്ടബലാത്സംഗത്തിന് ഇരയായി. വെസ്റ്റ് സിങ്ഭും ജില്ലയിലെ ചായ്ബാസയിൽ വ്യാഴാഴ്ച നടന്ന സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത രണ്ടുപേരടക്കം ഏഴ് പ്രതികൾ പോലീസിൻറെ പിടിയിലായി.
,……………………
വയനാട് മാനന്തവാടിയിൽ സ്വകാര്യബസ് തടഞ്ഞുനിർത്തി 1.40 കോടി രൂപ കവർന്ന കേസിൽ ഏഴുപേരെ പോലീസ് അറസ്റ്റുചെയ്തു.
കഴിഞ്ഞ അഞ്ചിന് പുലർച്ചെ 3.45-നാണ് ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യബസിലെ യാത്രക്കാരനായ മലപ്പുറം സ്വദേശി കവർച്ചയ്ക്കിരയായത്
,……………………
കരുത്തില്ലാതെ സമാധാനം അസാധ്യമെന്ന് കാർഗിലിലെ സൈനികരോട് ദീപാവലി സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാൽ യുദ്ധമെന്നത് തന്റെ സർക്കാരിന്റെ അവസാന തിരഞ്ഞെടുക്കൽ മാത്രമായിരിക്കുമെന്നും മോദി സൈനികരോട് പറഞ്ഞു.
,……………………
കോയമ്പത്തൂരിൽ കഴിഞ്ഞദിവസം കാറിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ മരിച്ച ഉക്കടം ജി.എം. കോളനിയിൽ ജമീഷ മുബിന് ഐഎസുമായി ബന്ധമുണ്ടെന്ന് സംശയം. ഇതുസംബന്ധിച്ച് നേരത്തെ എൻ.ഐ.എ ചോദ്യംചെയ്ത ഇയാളുടെ വീട്ടിൽനിന്ന് കഴിഞ്ഞദിവസം സ്ഫോടകവസ്തുക്കളും കണ്ടെടുത്തിരുന്നു.
,……………………
ചൊവ്വാഴ്ച യു.എ.ഇയിലും ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. ഉച്ചക്ക് 2.42ന് ആരംഭിച്ച് വൈകീട്ട് 4.54ന് അവസാനിക്കുന്ന ഗ്രഹണം ശരിയായ നേത്ര സംരക്ഷണ സംവിധാനങ്ങളില്ലാതെ നിരീക്ഷിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്