33 വയസ്സിലാണ് കണ്ണാടിയിൽ ശരിക്കുമൊന്ന് നോക്കുന്നത്, തടിച്ചിയെന്നും കറുത്തവളെന്നും പേര് കേൾക്കേണ്ടി വന്നു: കാജോൾ

സിനിമാ രംഗത്ത് നിന്ന് ഒരു കാലത്ത് വലിയ രീതിയിൽ അധിക്ഷേപം നേരിടേണ്ടി വന്നിരുന്നുവെന്ന് വെളിപ്പെടുത്തി നടി കാജോൾ. ശരീരഭാരത്തിന്റെയും നിറത്തിന്റെയും പേരിൽ താൻ നിരന്തരം പരിഹസിക്കപ്പെട്ടിരുന്നുവെന്നാണ് അവർ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. കറുത്ത നിറമുള്ളവൾ എന്നും തടിയുള്ളവൾ എന്നുമോക്കെ കളിയാക്കൽ നേരിട്ടിരുന്നുവെന്നും എന്നാൽ താൻ അതിനെ കാര്യമാക്കാറില്ലായിരുന്നു. ഒരു കാലത്ത് സ്വന്തം നിറത്തിൽ ആത്മവിശ്വാസമില്ലാതെയായി എന്ന് കജോൾ പറഞ്ഞു.

മോശം കമന്റുകൾ നടത്തുന്നവരെക്കാൾ സ്മാർട്ടാണ് ഞാൻ എന്ന വിശ്വാസം ഉണ്ടായിരുന്നു, കജോൾ വ്യക്തമാക്കി. എന്നാൽ ഇരുണ്ട നിറമാണെങ്കിലും ഭംഗിയുള്ള പെൺകുട്ടിയാണെന്ന് ഞാനെന്ന് വിശ്വസിക്കാൻ പാടുപെട്ടിരുന്നു. ഏകദേശം 32-33 വയസൊക്കെയായപ്പോഴാണ് ഞാൻ കണ്ണാടിയിൽ എന്നെ ശരിക്കും നോക്കാൻ പോലും തുടങ്ങിയതും ഞാൻ ഭംഗിയുള്ളയാളാണെന്ന് സ്വയം പറയാൻ തുടങ്ങിയതും.’ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കജോൾ വ്യക്തമാക്കി.

1992-ലാണ് ബോളിവുഡിൽ നായികയായി കജോൾ എത്തുന്നത്. 17 വയസ് മാത്രം പ്രായമുള്ള താരം 1993ൽ ‘ബാസിഗർ’ എന്ന ചിത്രത്തിലൂടെ ഷാരൂഖ് ഖാന്റെ നായികയായി. തുടർന്ന് പ്രേക്ഷകരുടെ പ്രിയ നായികയായി മാറുകയായിരുന്നു കജോൾ.

Leave a Reply

Your email address will not be published. Required fields are marked *