10 ഭാഷകളില്‍ ഒരു ലോ ബജറ്റ് സിനിമ

സിനിമക്കാരന്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കെ.സി. രാമചന്ദ്രന്‍ നിര്‍മിച്ച്, നിതീഷ് നീലന്‍ കഥയും സംവിധാനവും നിര്‍വിഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഗംഭീരം’. സംവിധായകനായ നിതീഷ് നീലന്‍ തന്നെയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും. ചെറിയ മുതല്‍മുടക്കുള്ള സിനിമ എന്ന പ്രത്യേകത കൂടി ‘ഗംഭീര’ത്തിനുണ്ട്.

ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്യുന്നത് നന്ദു ആണ്. സംഗീതവും വരികളും സംവിധായകന്‍ കൂടിയായ നിതീഷ് നീലന്റേത് തന്നെയാണ്. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ നിതീഷ് നീലനെ കൂടാതെ സോണിയ പെരേര, ബോളിവുഡ് താരം ഇഷാ യാദവ്, ഷൈന്‍ സി ജോര്‍ജ്, ബിലാസ് ചന്ദ്രഹസന്‍, വിജേഷ് ലീ, വസുദേവ് പട്രോട്ടം എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. പത്ത് ഭാഷകളിലാണ് ഈ സിനിമ റിലീസിനൊരുങ്ങുന്നത്.

ഫ്രിടോള്‍ മേക്കുന്നേല്‍ ആണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. എഡിറ്റിങ് പ്രമോദ്, വി.എഫ്.എക്‌സ് സന്ദീപ് ഫ്രാഡിയന്‍, ആക്ഷന്‍ വിപിന്‍ ദ്രോണാ, ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ അമല്‍രാജ് & അഭിഷേക്, ആര്‍ട്ട്‌സി. മോന്‍ വയനാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അഷറഫ് പഞ്ഞാറ.

Leave a Reply

Your email address will not be published. Required fields are marked *