ഹോട്ട് ലുക്കിൽ ജാൻവി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ബോളിവുഡ് താരം ജാൻവി കപൂറിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ഹോട്ട് ലുക്കിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. 2018-ൽ പുറത്തിറങ്ങിയ ധടക് എന്ന ചിത്രത്തിലൂടെയാണ് ജാൻവി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

അന്തരിച്ച പ്രശസ്ത നടി ശ്രീദേവിയുടെയും നിർമാതാവ് ബോണി കപൂറിന്റെയും മകളാണ് ജാൻവി കപൂർ. അന്തരിച്ച ചലച്ചിത്ര നിർമാതാവ് സുരീന്ദർ കപൂറിന്റെ മകനും അനിൽ കപൂർ ഫിലിംസ് കമ്പനിയുടെ സ്ഥാപകനുമാണ് ബോണി കപൂർ. ഇന്ത്യൻ വെള്ളിത്തിരയിലെ സ്വപ്നനായികയായിരുന്നു ശ്രീദേവി. തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളിലെ പകരംവയ്ക്കാനാകാത്ത താരരാജ്ഞി. മലയാളചിത്രങ്ങളിലും ശ്രീദേവി അഭിനയിച്ചിട്ടുണ്ട്.

ബോളിവുഡിൽ ഉദയതാരമായ ജാൻവിക്കു നിരവധി ആരാധകരുണ്ട്. ഇൻസ്റ്റഗ്രാമിൽ ജാൻവി കപൂറിന് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. തന്റെ ആരാധകർക്കും ഫോളോവേഴ്സിനും വേണ്ടി ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട് ജാൻവി. അതെല്ലാം വൈറലാകുകയും ചെയ്യാറാണ് പതിവ്.

Leave a Reply

Your email address will not be published. Required fields are marked *