സെക്‌സ് ചെയ്യാന്‍ താത്പര്യമുണ്ടെങ്കില്‍ ചെയ്യുക; വിവാഹത്തിനു മുമ്പാണെങ്കില്‍ രണ്ടല്ല, മൂന്നുവട്ടം ആലോചിക്കണം’

മിനിസ്‌ക്രീനിലെ മിന്നും താരമാണ് അനുശ്രീ. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. അനുശ്രീയുടെ പോസ്റ്റിനു നൂറുകണക്കിന് ലൈക്കുകളും കമന്റുകളും ലഭിക്കാറുമുണ്ട്. ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയലില്‍ ബാലതാരമായാണ് അനുശ്രീയുടെ അരങ്ങേറ്റം. തുടര്‍ന്ന്, ടെലിവിഷന്‍ പരമ്പരകളുടെ അഭിഭാജ്യഘടകമായി മാറുകയായിരുന്നു അനുശ്രീ.

അടുത്തിടെ, അനുശ്രീ നടത്തിയ ചില തുറന്നുപറച്ചിലുകള്‍ ആരെയും ചിന്തിപ്പിക്കുന്നതാണ്. ലൈംഗിതയുമായി ബന്ധപ്പെട്ടാണ് താരം അഭിപ്രായപ്രകടനം നടത്തിയത്. സെക്‌സ് ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല എന്നാണ് താരം അഭിപ്രായപ്പെട്ടത്. ഇഷ്ടപ്പെട്ട ആളുമായി സെക്‌സ് ചെയ്യുന്നതില്‍ എന്താണ് തെറ്റ് എന്നാണ് താരം ചോദിച്ചത്. പക്ഷേ, ആ വാചകത്തെത്തുടര്‍ന്നുള്ള താരത്തിന്റെ വാക്കുകള്‍ ആരെയും ചിന്തിപ്പിക്കുന്നതാണ്. സെക്‌സ് ചെയ്യുന്നതു വിവാഹത്തിനു മുമ്പാണെങ്കില്‍ രണ്ടല്ല, മൂന്നുവട്ടം ചിന്തിക്കണമെന്നും അത്തരത്തിലൊരു എടുത്തുചാട്ടം നാളെ നിങ്ങളുടെ കുടുംബത്തെ മുഴുവനായും ബാധിക്കുമെന്നും അനുശ്രീ പറയുന്നു. മാത്രമല്ല, നിങ്ങളുടെ സുഹൃത്തിന്റെ അല്ലെങ്കില്‍ കാമുകന്റെ കുടുംബത്തെയും അത്തരം പ്രവൃത്തികള്‍ വലിയ രീതിയില്‍ ബാധിക്കുമെന്നും താരം പറയുന്നു. അനുശ്രീയുടെ ഈ വാക്കുകള്‍ പെട്ടെന്നുതന്നെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.

കഴിഞ്ഞവര്‍ഷമായിരുന്നു അനുശ്രീയുടെ വിവാഹം. ഒരു വര്‍ഷം മാത്രം ദൈര്‍ഘ്യമേ ആ ബന്ധത്തിനുണ്ടായിരുന്നുള്ളു. സീരിയല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയുമായിട്ടായിരുന്നു അനുശ്രീയുടെ വിവാഹം. ഇരുവര്‍ക്കുമിടയില്‍ ഭിന്നതകള്‍ രൂക്ഷമായപ്പോള്‍ താരം സ്വന്തം വീട്ടിലേക്കു മടങ്ങുകയായിരുന്നു. നിയമപരമായി ബന്ധം വേര്‍പെടുത്തിയിട്ടില്ലെങ്കിലും ഇരുവരും ഇപ്പോള്‍ ഒരുമിച്ചല്ല താമസം.

പ്രണയിക്കുന്നവരോട് എന്താണു പറയാനുള്ളതെന്ന് ചോദ്യത്തിനായിരുന്നു അനുശ്രീയുടെ തുറന്നുപറച്ചിലുണ്ടായത്. പ്രണയിക്കുന്നവരോട് ഒരിക്കലും പ്രണയിക്കരുതെന്ന് പറയില്ലെന്നും ആവശ്യത്തിലധികം പ്രണയിക്കാമെന്നും താരം പറയുന്നു. എന്തായാലും പ്രണയിതാക്കളോടുള്ള താരത്തിന്റെ ഉപദേശം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *