സുഹാസിനിയോട് കനിഹ കടപ്പെട്ടിരിക്കുന്നത് എന്തിന്..?; നടി പറയുന്നു

തെന്നിന്ത്യയുടെ പ്രിയ താരമാണ് കനിഹ. മലയാളത്തിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ തന്റെ ജീവിതത്തിൽ സുഹാസിനി എന്ന മഹാനടി ചെലുത്തിയ സ്വാധീനത്തെക്കുറിച്ചു തുറന്നുപറയുകയാണ് കനിഹ:

‘അക്കാലത്ത് എല്ലാത്തിനും സമയക്രമം ഉണ്ടായിരുന്നു. ഇപ്പോൾ 30-35ലും കല്യാണം കഴിക്കാം. ആ പ്രഷർ ഇന്നത്തെ തലമുറയ്ക്കില്ല. കല്യാണത്തിനു ശേഷവും ഞാൻ അഭിനയിച്ചിരുന്നു. എന്റെ കരിയറിനെയോ പാഷനെയോ തടുക്കുന്ന ആളെയല്ല കല്യാണം കഴിക്കുന്നത് എന്നറിയാമായിരുന്നു.

എനിക്ക് ആ സ്വാതന്ത്ര്യം എപ്പോഴും വേണം. അറേഞ്ച്ഡ് മാര്യേജാണ്. പ്രണയത്തിലാവാനുള്ള സമയം എടുത്തിട്ടുണ്ട്. ഞാനൊരു ഗെയിം ഷോ ഹോസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കുടുംബം എന്നെ ടിവിയിൽ കണ്ടു. ശ്യാമിന്റെ ചേച്ചി നടിയാണ്, ജയശ്രീ. അവർ എന്നെ കണ്ട് സുഹാസിനി മാമിന് ഫോൺ ചെയ്തു.

ഇത് ഞങ്ങൾ ഇൻഡ്രഡ്യൂസ് ചെയ്ത കുട്ടിയാണെന്ന് പറഞ്ഞ് സുഹാസിനി മാം ഫുൾ സർട്ടിഫിക്കറ്റ് കൊടുത്തു. അങ്ങനെയാണ് വിവാഹാലോചന നടക്കുന്നത്. എന്റെ ഇന്നത്തെ സന്തോഷത്തിന് കടപ്പെട്ടിരിക്കുന്നത് സുഹാസിനിയോടാണ്’ കനിഹ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *